അംഗനവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ശമ്പളം കൊടുക്കാന്‍ 125 കോടി വകയിരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ആശാ വര്‍ക്കര്‍മാര്‍, സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ ഓണറേറിയം 500 രൂപ വീതം വര്‍ധിപ്പിക്കും. ഇതിനായി 20 കോടി രൂപ വിലയിരുത്തി.
സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി നിഴലായി തുടരും. പാവപ്പെട്ടവര്‍ക്ക് സമാശ്വാസ, സംരക്ഷണ പദ്ധതികള്‍ തുടങ്ങും. വരും വര്‍ഷം റവന്യൂകമ്മി 20, 000 കോടി രൂപ കവിയും. ആരോഗ്യമേഖലയില്‍ ഒഴികെ പുതിയ സ്ഥാപനങ്ങളും പുതിയതസ്തികളും രണ്ടു വര്‍ഷത്തേക്ക് ഉണ്ടായിരിക്കില്ല.