ധനമന്ത്രി തോമസ് ഐസക് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യബജറ്റ് അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ റവന്യൂവരവ് കൂട്ടണമെന്ന സാഹചര്യം മുന്‍നിര്‍ത്തി ജനം സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്‍ ചോദിച്ചു വാങ്ങണമെന്ന് ധനമന്ത്രിയുടെ അഭ്യര്‍ത്ഥന.
പ്രധാന പ്രഖ്യാപനങ്ങള്‍
അഞ്ചുവര്‍ഷം കൊണ്ട് 1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം
60 വയസുകഴിഞ്ഞ ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍
ഭിന്നലിംഗക്കാരായ കുട്ടികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍
വന്യജീവി ആക്രമണം തടയാന്‍ വനസംരക്ഷണത്തിനു പ്രാധാന്യം
വയനാട് ജില്ലയെ കാര്‍ബണ്‍ തുലിത ജില്ലയാക്കാന്‍ പ്രത്യേക പദ്ധതി
ഐ ടി മേഖലയ്ക്ക് മാന്ദ്യ പുനരുത്ഥാന പാക്കേജില്‍ 1300 കോടി
തലശ്ശേരി, ആലപ്പുഴ ഹെറിറ്റേജ് പദ്ധതികള്‍ക്ക് 100 കോടി
പുരാതന സ്പൈസ് റൂട്ട്, ടൂറിസം സര്‍ക്യൂട്ടാക്കാന്‍ 18 കോടി
കെ എസ് ആര്‍ ടി സിയുടെ ബസുകള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ സി എന്‍ ജിയിലേക്ക് മാറ്റും
ആലപ്പുഴയില്‍ മൊബിലിറ്റി ഹബ്, റോഡ്, ജലഗതാഗത പദ്ധതികള്‍ എന്നിവ സംയോജിപ്പിക്കും
സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ശുചിമുറികള്‍
പെട്രോള്‍ പമ്പുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ വനിതകള്‍ക്ക് ഫ്രഷ് അപ് സെന്ററുകള്‍ സ്ഥാപിക്കും