സംസ്ഥാനത്ത് റബര്‍ പ്രതിസന്ധിയും ഗള്‍ഫ് പ്രതിസന്ധിയും നേരിടാന്‍ 12,000 കോടി രൂപയുടെ സാമ്പത്തികമാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചു. ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം നല്‍കാനായി 42 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പത്തു കോടി രൂപ അനുവദിക്കും. ഓട്ടിസം ചികിത്സ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് 20 കോടി രൂപയുടെ സഹായ പദ്ധതി, ഭിന്നലിംഗക്കാര്‍ക്ക് 68 കോടി രൂപയുടെ സഹായം, കോക്ലിയര്‍ ഇംപ്ലാന്റേഷന് പത്ത് കോടി, മാരക രോഗങ്ങള്‍ക്ക് സൌജന്യ ചികിത്സ എന്നിവയും നടപ്പിലാക്കും.