സര്‍ക്കാര്‍ വിരുദ്ധ തിമിരം ബാധിച്ചവരാണ് മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തിന് പിന്നിലെന്നും അവിടെ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചാണ് സമരമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇല്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ചും എം എം മണി പറയാത്ത കാര്യങ്ങള്‍ പറഞ്ഞുമാണ് സമരം. മാധ്യമങ്ങൾ മണിയുടെ പ്രസംഗം വളച്ചൊടിച്ചു. മണി ഖേദം പ്രകടിപ്പിച്ചതിനാൽ ഇനി ഇക്കാര്യത്തിൽ ചർച്ച വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാറിൽ സമരം ചെയ്യുന്നവർക്കെതിരെ അനാവശ്യ കേസെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുരിശ് പൊളിച്ച് നീക്കിയത് അനുവാദമില്ലാതെയാണെന്നും സഭയുടെ വിലപ്പെട്ട സമയം കളയരുതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. നിയമസഭയില്‍ കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.