രണ്ടാം ഇടതുസർക്കാരിന്റെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് അന്തിമ രൂപമായി. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. കെകെ ശൈലജയ്‌ക്ക് പകരം വീണ ജോർജ് ആരോഗ്യമന്ത്രിയാവും. തോമസ് ഐസക്കിന്റെ പിൻഗാമിയായി കെ എൻ ബാലഗോപാലിനെയാണ് തിരഞ്ഞെടുത്തത്. പി രാജീവിനാണ് വ്യവസായ വകുപ്പ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ആര്‍. ബിന്ദുവിനായിരിക്കും.
പിണറായി വിജയൻ- പൊതുഭരണം,ആഭ്യന്തരം,വിജിലൻസ്,ഐടി,ആസൂത്രണം,മെട്രോ
കെഎൻ ബാലഗോപാൽ-ധനകാര്യം
പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം
വി.എന്‍. വാസവന്‍- എക്സൈസ്, തൊഴില്‍
കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി
അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം
കെ രാധാകൃഷ്‌ണൻ- ദേവസ്വം,പാർലമെന്ററി കാര്യം
വി ശിവൻകുട്ടി-പൊതുവിദ്യാഭ്യാസം
ആന്റണി രാജു-ഗതാഗതം
സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം
വി. അബ്ദുറഹ്‌മാന്‍- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം