പീഡനം: പെണ്‍കുട്ടിയുടെ മാതാവ് അറസ്റ്റില്‍

ഞായര്‍, 8 ജൂണ്‍ 2014 (15:20 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാതാവിന്റെ കാമുകനും ബന്ധുവും പീഡിപ്പിച്ച സംഭവത്തില്‍ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂവാര്‍ പരവിള ബഥേല്‍ വീട്ടില്‍ ഷൈജ എന്ന 37 കാരിയാണു ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

കേസിനാസ്പദമായ സംഭവം നടന്നത് 2013 ഏപ്രിലില്‍ ആയിരുന്നു. കഠിനം‍കുളത്തായിരുന്നു ഷൈജ മകളുമൊത്തു താമസിച്ചിരുന്നത്. പീഡനത്താല്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയാണുണ്ടായത്. ഇതിനിടയില്‍ ഒളിവില്‍ പോയ മാതാവ് കുവൈറ്റിലേക്ക് കടക്കുകയും ചെയ്തിരുന്നു.

അടുത്തിടെ തിരിച്ചെത്തിയ മാതാവ് പല സ്ഥലങ്ങളിലായി ഒളിവില്‍ താമസിക്കുകയായിരുന്നു. കഴക്കൂട്ടം സിഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ്‌ ഇവരെ പിടികൂടിയത്. അറസ്റ്റിലായ ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക