കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ സ്ഥലത്ത് തെരുവു നായകളെ കൊന്നു കെട്ടിത്തൂക്കി
ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (09:48 IST)
കണ്ണൂര്‍ കതിരൂരില്‍ വൈദ്യുത പോസ്‌റ്റില്‍ തെരുവു നായകളെ കൊന്നു കെട്ടിത്തൂക്കി. കതിരൂര്‍ ഡയമണ്ട് മുക്കിലുള്ള ഒരു വൈദ്യുത പോസ്‌റ്റില്‍ മൂന്ന് തെരുവു നായകളെയാണ് കൊന്ന് കെട്ടിതൂക്കിയത്. കതിരൂര്‍ മനോജ് വധക്കേസിലെ ഒന്നാം വാര്‍ഷിക ദിനമായ ഇന്നാണ് സംഭവമുണ്ടായത്.
ബോംബ് ഏറില്‍ മനോജിന്റെ കാര്‍ ഇടിച്ചു നിന്ന പോസ്‌റ്റിലാണ് നായകളെ കഴുത്തറുത്ത് കൊന്ന ശേഷം കെട്ടിത്തൂക്കിയിരിക്കുന്നത്.മനോജിനോടുള്ള അനാദരവും അപമാനവുമാണ് ഇതെന്ന് ആര്‍.എസ്.എസ് ആരോപിച്ചു. വാര്‍ത്ത പുറത്ത് വന്ന് ഉടനെ തന്നെ പോലീസ് എത്തി നായകളെ അഴിച്ചുമാറ്റി. പ്രദേശത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി കണ്ണൂരിൽ വൻ സംഘർഷമാണ് നിലനിൽക്കുന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബോംബേറും കത്തിക്കുത്തും ഇവിടെ നിത്യസംഭവമായിരിക്കുകയാണ്. എന്നാൽ ഇന്നലെ സ്ഥിതിഗതികൾക്ക് അൽപം അയവുവന്നിട്ടുണ്ട്. അക്രമത്തെ അടിച്ചമർത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ വ്യക്തമാക്കിയിരുന്നു.