അടച്ചിട്ട വീട്ടിൽ നിന്ന് ഏഴു കോടി രൂപയുടെ നോട്ടുകൾ പിടിച്ചെടുത്തു

എ കെ ജെ അയ്യര്‍

വ്യാഴം, 21 മാര്‍ച്ച് 2024 (18:23 IST)
കാസർകോട്: കാഞ്ഞങ്ങാട്ടെ അടച്ചിട്ട വീട്ടിൽ നിന്ന് ഏഴു കോടി രൂപയുടെ നോട്ടുകൾ പോലീസ് പിടിച്ചെടുത്തു കാഞ്ഞങ്ങാട്ടെ അമ്പലത്തറ ഗുരുപുറത്തെ അടച്ചിട്ട വീട്ടിൽ നിന്ന് പോലീസ് പിടിച്ചെടുത്ത നോട്ടുകളെല്ലാം തന്നെ 2000 ന്റെ നോട്ടുകളായിരുന്നു എന്നാണു സൂചന.

ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള ഈ വീട് അബ്ദുൽ റസാഖ് എന്നയാൾ വാടകയ്ക്ക് നൽകിയതായിരുന്നു എന്നാണ് റിപ്പോർട്ട്. വീട് അടച്ചിട്ട നിലയിലായിരുന്നു. ഗുരുപുരത്തെ പെട്രോൾപമ്പിനടുത്തുള്ള വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു നോട്ട് പിടികൂടിയത്. വീട്ടുടമ ബാബുരാജിനെ വിളിച്ചുവരുത്തിയായിരുന്നു വീട് തുറന്നു പരിശോധിച്ചത്. എന്നാൽ അബ്ദുൽ റസാഖിനെ കണ്ടെത്തിയിട്ടില്ല. നോട്ടുകെട്ടുകളുമായി ബന്ധപ്പെട്ടു കർണ്ണാടക സ്വദേശികളെയും പോലീസ് സംശയിക്കുന്നുണ്ട്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അമ്പലത്തറ പോലീസ് ഇൻസ്‌പെക്ടർ പ്രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട് പരിശോധിച്ചാണ് നോട്ട് കെട്ടുകൾ പിടിച്ചെടുത്തത്. വീട്ടിനുള്ളിലെ പൂജാമുറിയിലായിരുന്നു നോട്ടുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍