കാപ്പാട് കടല്‍ വെള്ളം ചുവന്ന നിറമായി !
കാപ്പാട് കടലില്‍ വെള്ളം ചുവന്ന നിറമായി. പുലിമുട്ടിനു സമീപമാണു കടല്‍വെള്ളം ചുവന്ന നിറത്തിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച വൈകുന്നേരമാണു സംഭവം. ഈ പ്രതിഭാസം കുറച്ചുനേരം നീണ്ടുനിന്നതായി കടപ്പുറത്തെത്തിയവര്‍ പറഞ്ഞു.
ഇതിനു മുമ്പും ഇത്തരത്തിലുളള പ്രതിഭാസം ഉണ്ടായിരുന്നതാണ് പറയപ്പെടുന്നത്. ആഴക്കടലില്‍ ഉണ്ടാകുന്ന പ്രതിഭാസം കരയിലേക്കു വന്നതാണെന്നു വിദഗ്ധര്‍ പറയുന്നു. കോഴിക്കോട് വെള്ളയിലും ഇത്തരത്തില്‍ കടലിലെ വെള്ളം ചുവന്നതായി പറയപ്പെടുന്നു.