സി പി എമ്മിന്റെ ഗുണ്ടായിസം നേരിടാന്‍ പൊലീസിന് വീര്യമില്ലെന്ന് സുധാകരന്‍

വെള്ളി, 16 ഒക്‌ടോബര്‍ 2015 (15:08 IST)
തദ്ദേശതെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എമ്മിന്റെ ഗുണ്ടായിസം നേരിടാനുള്ള ആത്മവീര്യം പൊലീസിനില്ലെന്നും അദ്ദേഹം പറഞ്ഞു.
 
ചില വാര്‍ഡുകളില്‍ കോണ്‍ഗ്രസിന്റെ നാമനിര്‍ദേശപത്രിക തള്ളിയത് പാര്‍ട്ടി മിഷനറിയുടെ കഴിവുകേടാണെന്നും സുധാകരന്‍ പറഞ്ഞു.
 
ആരെ കൊന്നാലും സംരക്ഷിക്കുമെന്ന സന്ദേശമാണ് കാരായിമാരുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് സി പി എം നല്കുന്നത്. ജയരാജന്‍ കേസില്‍ പ്രതിയാകുമ്പോള്‍ മത്സരിക്കുന്നതിനുള്ള കീഴ്വഴക്കമാണ് ഇപ്പോള്‍ ഉണ്ടാകുന്നതെന്നും സുധാകരന്‍ പറഞ്ഞു.
 
അതേസമയം, വെള്ളാപ്പള്ളി നടേശന്‍ പാര്‍ട്ടി ഉണ്ടാക്കിയാല്‍ എന്താണ് കുഴപ്പമെന്നും സുധാകരന്‍ ചോദിച്ചു. 
പാര്‍ട്ടി ഉണ്ടാക്കുന്നതില്‍ നിന്ന് വെള്ളാപ്പള്ളിയെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക