എടിഎമ്മുകള്‍ കാലിയായിട്ടും തുറന്നുവെയ്ക്കുന്നതിലൂടെ കോടികള്‍ നഷ്ടപ്പെടുന്നു. ആഴ്ചയില്‍ ഒരു ദിവസംപോലും പ്രവര്‍ത്തിക്കാത്ത എടിഎമ്മുകളുമുണ്ട്. പണമില്ലെങ്കിലും ഇവ അടച്ചിടാത്തതിനാല്‍ ആളുകള്‍ കയറിനോക്കുന്നതും പതിവാണ്. പണമില്ലാത്തപ്പോള്‍ എടിഎമ്മുകള്‍ അടച്ചിട്ടാല്‍ സാമ്പത്തികമായി വന്‍നേട്ടം ബാങ്കുകള്‍ക്കുണ്ടാകുന്നുണ്ട്.
എ ടി എമ്മുകളില്‍ മുഴുവന്‍ സമയവും ബള്‍ബും എ സി യും പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ പതിനായിരം മുതല്‍ 14,000 രൂപവരെയാണ് ഒരു എടിഎമ്മില്‍ വൈദ്യുതിച്ചാര്‍ജിനത്തില്‍ ഓരോ മാസവും ചെലവാകുന്നത്. ഇതിന് പുറമേ എ ടി എമ്മുകള്‍ ബാങ്കിനകത്തല്ലെങ്കില്‍ വാടകയായി എണ്ണായിരം രൂപയോളം നല്‍കണം.