കള്ളവോട്ട് നടന്നതിന് തെളിവുണ്ട്: കണ്ണൂര്‍ ഡിസിസി
കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവ് ഉണ്ടെന്ന് ഡിസിസി പ്രസിഡന്റെ കെ സുരേന്ദ്രന്‍. ഈ കാര്യത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
133 ബൂത്തുകളില്‍ കള്ളവോട്ട് നടന്നതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂരിലെ ബൂത്തുകളില്‍ കള്ളവോട്ട് നടന്നതിന് യാതൊരു തെളിവുമില്ലെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ വ്യക്തമാക്കിയതിന് പിന്നാലെയാണ്
ഡിസിസി പ്രസിഡന്റെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.