ഇടത് തീരുമാനം എന്ന പേരില്‍ ഏകപക്ഷീയമായ തീരുമാനം വേണ്ട; സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശവുമായി കാനം
വ്യാഴം, 30 മാര്‍ച്ച് 2017 (21:17 IST)
സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. മുന്നണി തീരുമാനങ്ങള്‍ കൂട്ടായി എടുക്കണം. ഇടത് തീരുമാനം എന്ന പേരില്‍ ഏകപക്ഷീയമായ തീരുമാനം വേണ്ട എന്നും അദ്ദേഹം വ്യക്തമാക്കി.
ചില തീരുമാനങ്ങള്‍ സ്വീകരിക്കുകയും അത് ജനാധിപത്യ മുന്നണിയുടേതാണ് നിങ്ങള്‍ അംഗീകരിക്കണം എന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല. പ്രകടന പത്രികയ്ക്ക് പുറത്തുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ സിപിഐ യും അഭിപ്രായം പറയുമെന്നും കാനം പറഞ്ഞു.
മുന്നണിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ച കാര്യങ്ങള്‍ക്കപ്പുറം ചില കാര്യങ്ങളെ സംബന്ധിച്ച് അഭിപ്രായം പറയുമ്പോള്‍ തങ്ങളുടെ അഭിപ്രായം തുറന്നുപറയുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.
മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മും സിപിഐയും നേര്‍ക്കുനേര്‍ നില്‍ക്കുമ്പോഴാണ് നിലപാടുകള്‍ക്ക് കനം കൂട്ടി കാനം തന്നെ രംഗത്തെത്തിയത്.