ഒരു തകര്‍പ്പന്‍ സെല്ഫ്ഗോള് ഫേസ്ബുക്ക് പോസ്റ്റുമായി ബി ജെ പി നേതാവ് കെ സുരേന്ദ്രന് രംഗത്ത്. മുത്തലാഖ് വിഷയത്തില്‍ യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ അഭിപ്രായം പറയണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടുള്ള പോസ്റ്റാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെങ്ങും നിറഞ്ഞു നില്‍ക്കുന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കെ സുരേന്ദ്രന്റെ ഒരു ആവശ്യമാണ് പൊങ്കാലയ്ക്ക് കാരണമായിരിക്കുന്നത്. മുത്തലാഖ് വിഷയത്തില്‍ അഭിപ്രായം എങ്ങനെ പറഞ്ഞാലും രാഷ്ട്രീയമായി ബിജെപിയ്ക്ക് അവസരം മുതലെടുക്കാനുള്ള ശ്രമമായിരുന്നു ആ പോസ്റ്റിന് പിന്നിലുണ്ടായത്. പക്ഷേ മുത്തലാഖിനെക്കുറിച്ചുള്ള സുരേന്ദ്രന്റെ ധാരണകള്‍ പൊട്ടത്തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്ന പോസ്റ്റാണ് ഇപ്പോള്‍ അദ്ദേഹത്തിന് സെല്‍ഫ്ഗോളായി മാറിയത്.