കെപിസിസി പ്രസിഡന്റ് വി എം സുധീരന് മറുപടിയുമായി കെ മുരളീധരന്‍. വന്ന വഴി മറന്നവനല്ല താനെന്ന് കെ മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് കെ കരുണാകരന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.
എല്ലാവരും എതിര്‍ത്തിരുന്ന സമയത്ത് തന്നെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാന്‍ പ്രയത്നിച്ചത് സുധീരനാണ്.കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ശേഷം താന്‍ നേരില്‍ കണ്ട് നന്ദി അറിയിച്ച ഏക കോണ്‍ഗ്രസ് നേതാവ് സുധീരന്‍ മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞു.
സര്‍ക്കാരിന് സല്‍പ്പേര് കിട്ടേണ്ട സമയത്ത് അദ്ദേഹത്തിന്‍റെ ചില പ്രസ്താവനകള്‍ ചീത്തപ്പേര് ഉണ്ടാകുന്ന സമയത്ത് തെറ്റ് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും ഉള്ള കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നത് അച്ഛനില്‍ നിന്നും കിട്ടിയ ശീലമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.