ജസ്റ്റീസ് കർണന്റെ ഹർജി വീണ്ടും തള്ളി; അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് സുപ്രീംകോടതി
കോടതിയലക്ഷ്യ കേസിലെ തടവുശിക്ഷ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് സിഎസ് കർണൻ നൽകിയ ഹര്‍ജി ഫയലിൽ സ്വീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി.
ഹർജി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി ജസ്റ്റീസ് കർണന്റെ അഭിഭാഷകനെ രേഖാമൂലം അറിയിച്ചു. ജസ്റ്റീസ് കർണന്റെ അപേക്ഷ നിലനിൽക്കില്ലെന്നും കർണനെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മെയ് ഒമ്പതിനാണ് സുപ്രീംകോടതി കർണന് ആറുമാസത്തെ തടവ് ശിക്ഷ വിധിച്ചത്.
നേരത്തെ, കർണന്റെ പുനഃപരിശോധനാ ഹർജി ഉടൻ പരിഗണിക്കണമെന്ന അപേക്ഷ തള്ളിയ സുപ്രീംകോടതി, നിരന്തരം ഈ വിഷയം ഉന്നയിക്കുന്ന അഭിഭാഷകനോട് ഇനിയും അതിനു മുതിർന്നാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് കർശന മുന്നറിയിപ്പും നൽകിയിരുന്നു.