'ഞ്ഞിങ്ങൾക്കെന്നെ അറിയാലോ എനിച്ചതിന്റെ ആവശ്യമുണ്ടോ': പരിഹാസവുമായി ജൂഡ് ആന്റണി

തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (08:02 IST)
കവിത കോപ്പിയടിച്ചെന്ന വിവാദത്തിൽ ആരോപണം നേരിടുന്ന ദീപാ നിശാന്തിനെതിരെ പരോക്ഷമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ഫേസ്‌ബുക്കിലൂടെയാണ് പെരെടുത്ത് പറയാതെ ജൂഡ് ഇവരെ വിമർശിച്ചിരിക്കുന്നത്.
 
യുവകവിയായ എസ് കലേഷിന്റെ കവിത തന്റെ പേര് വച്ച് കോളേജധ്യാപകസംഘടനയായ എ.കെ.പി.സി.ടി.എ.യുടെ മാസികയില്‍ പ്രസിദ്ധീകരിച്ചു എന്നാണ് ദീപയ്‌ക്കെതിരേയുള്ള വിമര്‍ശനം.
 
കുറിപ്പിന്റെ പൂർണ്ണരൂപം:-
 
ഒരു ദിവസം ഡുണ്ടുമോൾ ക്ലാസ്സിൽ ഒരു കിടിലൻ റബർ കൊണ്ട് വന്നു. എല്ലാരും കൊള്ളാം എന്ന് പറഞ്ഞപ്പോ ചിലർ പറഞ്ഞു ഇത് പിക്കുവിന്റെ റബർ ആണല്ലോ എന്ന്. അപ്പൊ ഡുണ്ടുമോൾ പറഞ്ഞു ഞ്ഞിങ്ങൾക്കെന്നെ അറിയാലോ എനിച്ചതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ. പിക്കു കഷ്ടപ്പെട്ട് റബർ വാങ്ങിയത് കടക്കാരൻ ബില്ല് സഹിതം കാണിച്ചപ്പോ ഡുണ്ടുമോൾ ചിണുങ്ങി കൊണ്ട് പറയുവാ ഇത് എനിച്ചും ബോളു ചേട്ടായി തന്നതാ ഞാൻ എന്ത് ചെയ്യാനാ എന്ന്. പാവം ഡുണ്ടു മോൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍