മാധ്യമപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെ അക്രമം: സിപിഎം നേതാവ് പിടിയില്‍
ചൊവ്വ, 14 ജൂലൈ 2015 (13:03 IST)
സദാചാര പൊലീസ് ചമഞ്ഞ് മാധ്യമപ്രവര്‍ത്തകയെയും ഭര്‍ത്താവിനെയും ആക്രമിച്ച സംഭവത്തില്‍ സി പി എം നേതാവ് പിടിയില്‍. സി പി എം ജവഹര്‍ നഗര്‍ ബ്രാഞ്ച് സെക്രട്ടറി പി വിനോദ് കുമാര്‍ ആണ് പിടിയിലായത്.
ഇയാളോടൊപ്പം, ശാസ്തമംഗലം പൈപ്പിന്‍മൂട് ഭഗവതി നഗറില്‍ രാജേന്ദ്രന്‍ എന്നയാളും പിടിയിലായിട്ടുണ്ട്.
‘മാധ്യമം’ ദിനപത്രം തിരുവനന്തപുരം യൂണിറ്റിലെ സബ് എഡിറ്റര്‍ ജിഷ എലിസബത്തിനും ഭര്‍ത്താവ് ജോണിനുമെതിരെ ആയിരുന്നു ഞായറാഴ്ച ഉച്ചയോടെ സദാചാര പൊലീസിന്റെ അതിക്രമമുണ്ടായത്.