ഇടുക്കി പോയതിനു കാരണം കസ്തൂരി രംഗന്‍; ജോസ്‌ കെ മാണി

ഞായര്‍, 18 മെയ് 2014 (14:48 IST)
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിന്‍ സീറ്റ് നഷ്ടപ്പെട്ടതിനു കാരണം കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടാണ്‌ എന്നു പറഞ്ഞു കോണ്ട് കോട്ടയം എം‌പി ജോസ്‌ കെ. മാണി രംഗത്തെത്തി.

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടാണ്‌ ഇടുക്കിയില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന്‌ കാരണമായത്‌. യുഡിഎഫിന്‌ സ്‌ഥിരമായി വോട്ടുചെയ്‌തിരുന്നവര്‍ കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ കോണ്‍ഗ്രസിനെതിരായെന്നും അദ്ദേഹം വ്യക്‌തമാക്കി.

കസ്‌തൂരി രംഗന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത പാലിച്ചിരുന്നുവെങ്കില്‍ വോട്ട്‌ ചോരില്ലായിരുന്നുവെന്നും റബര്‍ വിലയുടെ കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രതപാലിക്കണമെന്നും ജോസ്‌ കെ മാണി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക