അഭയ കേസ്: ദൈവം അടയ്ക്കാ രാജുവിന്റെ രൂപത്തിൽ ദൃക്‌സാക്ഷിയായി: ജോമോൻ പുത്തൻപുരയ്ക്കൽ

ചൊവ്വ, 22 ഡിസം‌ബര്‍ 2020 (14:23 IST)
പണവും സ്വാധീനവും ഉപയോഗിച്ച് കോടതിയെ വിലയ്‌ക്കെടുക്കാൻ ആകില്ലെന്ന് അഭയകേസിലൂടെ തെളിഞ്ഞെന്ന് കേസിലെ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. കഴിഞ്ഞ 3 പതിറ്റാണ്ടായി നീതിക്ക് വേണ്ടി നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്നും വിധി പ്രസ്താവത്തിന് പിന്നാലെ ജോമോൻ മാധ്യമങ്ങളോട് പറഞ്ഞു.
 
ദൈവമാണ് അടയ്ക്കാ രാജുവിന്റെ രൂപത്തില്‍ ദൃക്‌സാക്ഷിയായത്‌. വിജയത്തില്‍ താനൊരു നിമിത്തം മാത്രമാണെന്നും ജോമോൻ പറഞ്ഞു.കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരേ നിലകൊണ്ട തന്നെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിച്ചു. സഹോദരനെ കൊണ്ടുപോലും കൊലപ്പെടുത്താന്‍ ശ്രമമുണ്ടായി. എന്നാൽ സത്യത്തിന് വേണ്ടി ഭീഷണികളെയും പീഢനങ്ങളെയും അതിജീവിച്ച് അടിയുറച്ച് നിന്നു. ഇന്നത്തെ ഒരുദിവസത്തിനായാണ് ഇത്രയുംകാലം കാത്തിരുന്നത്.ഇന്ന് മരിച്ചാലും ഞാൻ സന്തോഷവാനാണ്.പ്രതികൾക്ക് ചുരുങ്ങിയത് ജീവപര്യന്തം ശിക്ഷയെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. 
 
അഭയ മരിച്ചതിന് നാലാമത്തെ ദിവസം ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തുടങ്ങിവെച്ച പോരാട്ടമാണ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം അഭയയുടെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിനല്‍കിയതില്‍ നിര്‍ണായകമായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍