ആറ് എല്‍ഡിഎഫ് എംഎല്‍എമാര്‍ യുഡിഎഫില്‍ എത്തും: ജോണി നെല്ലൂര്‍
ആറ് എല്‍ഡിഎഫ് എംഎല്‍എമാര്‍ യുഡി എഫില്‍ എത്തുമെന്ന് കേരള കോണ്‍ഗ്രസ്-ജേക്കബ് ചെയര്മാന് ജോണി നെല്ലൂര്‍. എല്‍ഡിഎഫിലെ പ്രമുഖ കക്ഷിയുമായി നടത്തിയ ചര്‍ച്ചയില്‍ താന്‍ പങ്കെടുത്തുവെന്നും അടുത്ത നിയമസഭ സമ്മേളനം തീരും മുന്‍പ് മുന്നണി മാറ്റമുണ്ടാകുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
നേരത്തെ നേരത്തെ എല്‍ഡിഎഫിലെ ഒരു പ്രമുഖ കക്ഷി യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും അര്‍ഹമായ സ്ഥാനവും പരിഗണനയും ലഭിച്ചാല്‍ ഈ പാര്‍ട്ടി ഉടന്‍ യുഡിഎഫില്‍ ചേരുമെന്നും മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഇടതുമുന്നണിയില്‍ സിപിഐയും വിഎസ് അച്യുതാനന്ദന് സിപി എമ്മിലും ഉണ്ടാവില്ലെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസനും പറഞ്ഞിരുന്നു.