പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് റീ പോസ്റ്റ്മോർട്ടത്തിന് സമ്മതം നൽകാമെന്ന് ജിഷ്ണുവിന്റെ ബന്ധുക്കൾ. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്താല്‍ തെളിവ് ശേഖരണത്തിന്റെ ഭാഗമായി റീ പോസ്റ്റ്മോര്‍ട്ടത്തിന് സമ്മതം നല്‍കുന്ന കാര്യം ആലോചിക്കാമെന്നാണ് ബന്ധുക്കള് വ്യക്തമാക്കിയിരിക്കുന്നത്‍.
പി ജി വിദ്യാർത്ഥിയെ കൊണ്ട് മൃതദേഹ പരിശോധന നടത്തിയെന്നതും വിവാദങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും കാരണമായിരുന്നു. മരണം നടന്ന് പത്ത് ദിവസം പിന്നിട്ടിട്ടും പോസ്റ്റ് മോര്‍ട്ടം നടപടികളിലെ ദുരൂഹത അകറ്റാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരു നടപടികളും ഉണ്ടായിട്ടില്ല. ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞു. എന്നാല്‍, പോസ്റ്റ്മോര്‍ട്ടത്തിലെ വീഴ്ച സംബന്ധിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.