കേസില്‍ മുന്‍ അന്വേഷണസംഘം കണ്ടെത്തിയ ചെരുപ്പ്, കത്തി, ഡി എന്‍ എ ടെസ്റ്റ് എന്നീ തെളിവുകളിലൂടെ തന്നെയാണ് പ്രതിയെ പിടികൂടിയിട്ടുള്ളത്. പൊലീസ് ബോധമില്ലാതെ പെരുമാറിയെന്നെ മുഖ്യമന്ത്രിയുടെ അപവാദം തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.
ജിഷയുടെ സഹോദരി ദീപ, അമ്മയുടെ സഹോദരന്‍ എന്നിവര്‍ രേഖാമൂലം ആവശ്യപ്പെട്ടതു പ്രകാരമാണ് മൃതശരീരം ദഹിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഏതു തെളിവുകളാണ് നശിപ്പിച്ചത്. തെളിവുകളൊന്നും മറച്ചു വെച്ചതായി തോന്നിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.