മലപ്പുറം കോട്ടക്കുന്നിൽ കണ്ടത് ജെസ്‌നയെ അല്ലെന്ന് സുരക്ഷാ ജീവനക്കാരൻ

ശനി, 23 ജൂണ്‍ 2018 (07:28 IST)
മലപ്പുറം; മലപ്പുറം കോട്ടക്കുന്നിൽ കണ്ടത് മുക്കുട്ടുതറയിൽ നിന്നും കാണാതായ ജെസ്‌നയെ അല്ലെന്ന് കോട്ടക്കുന്ന് പാർക്കിലെ സുരക്ഷാ ജീവനക്കാരന്റെ മൊഴി. പത്തനംതിട്ടയിൽ നിന്നുമുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിലാണ് പാർക്കിലെ സുരക്ഷ ജീവനക്കാരൻ മൊഴി നൽകിയത്. ജസ്‌നയെ കണ്ടതായി വിവരം നൽകിയ സമീപവാസിയായ ജെസ്ഫിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും.
 
മെയ് മൂന്നിന് കോട്ടക്കുന്ന് പാർക്കിൽ പകൽ മുഴുവൻ ജെസ്നയോട് സദൃശ്യമുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നതായാണ് വെർളിപ്പെടുത്തൽ. മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു. ഈ വെളിപ്പെടുത്തലിനെ തുടർന്നാണ് പ്രത്യേക സംഘം മലപ്പുറത്തെത്തി അന്വേഷണം നടത്താൻ തീരുമാനിച്ചത്. പാർക്കിലിരുന്ന് പെൺകുട്ടി കരഞ്ഞപ്പോൾ സുർക്ഷാ ജീവനക്കാരൻ കരണം ആരാഞ്ഞിരുന്നു ഇതിനാലാണ് സുരക്ഷ ജീവനക്കരന്റെ മൊഴി രേഖപ്പെടുത്തിയത്.
 
കോട്ടക്കുന്ന് പാർക്കിൽ കണ്ട പെൺകുട്ടി ജെസ്‌നയല്ലെന്ന് നേരത്തെ പാർക്കിന്റെ മാനേജറും വ്യക്തമാക്കിയിരുന്നു. ഇതിനിടെ സംശയങ്ങൾക്കിടയാക്കിയ ഫോട്ടോ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഫോട്ടോ അവ്യക്തമാണെങ്കിലും പ്രഥമ ദൃഷ്ടിയിൽ ഇത് ജെസ്നയല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങൾക്ക് വ്യക്തയില്ലാത്തതിനാൽ. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ ആകുന്നില്ല. 
 
അതേ സമയം ജെസ്നയെ മലപ്പുറത്ത് കണ്ടു എന്ന വെളിപ്പെടുത്തലിൽ അസ്വാഭാവികക ഉണ്ട് എന്നാണ് നാട്ടുകാരുടെ ആരോപണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍