കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രക്കിടെ അദ്ദേഹത്തിന് സ്വീകരണം നല്കിയ കോണ്‍ഗ്രസിലെ പ്രാദേശിക നേതാവിനെതിരെ അച്ചടക്ക നടപടി. മലപ്പുറം എടപ്പാളിലെ പി.എം. മനോജ് എമ്പ്രാതിരിക്കെതിരെയാണ് കുമ്മനത്തിന് വീട്ടില്‍ സ്വീകരണം നല്‍കിയതിന് കോണ്‍ഗ്രസ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചത്.