ജേക്കബ് തോമസിൽ സർക്കാരിന് പൂർണവിശ്വാസം; വിശ്വാസമില്ലാത്തവർ ആ കസേരയിൽ ഇരിക്കില്ലെന്ന് പിണറായി വിജയൻ

ശനി, 4 ഫെബ്രുവരി 2017 (11:13 IST)
അഴിമതി ആരു ചെയ്താലും അത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുറമുഖ വകുപ്പിലെ ക്രമക്കേടില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഉയർന്നിരുന്ന ആരോപണങ്ങളിൽ ചിലത് ശരിയാണെന്ന് പിണറായിവ് വിജയൻ വ്യക്തമാക്കി. അതേസമയം, ജേക്കബ് തോമസിൽ സർക്കാരിന് പൂർണവിശ്വാസം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
അഴിമതി ആര് കാണിച്ചാലും സംരക്ഷിക്കില്ല, നടപടിയുണ്ടാകും. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയില്‍ നിയമോപദേശം തേടിയത് കാര്യങ്ങളില്‍ വ്യക്തത വരുത്താനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
 
വിജിലന്‍സ് അന്വേഷണം ഒരിക്കല്‍ പൂര്‍ത്തിയായ കേസില്‍ വീണ്ടും അന്വേഷണ ആവശ്യം വരുമ്പോള്‍ നിയമോപദേശം തേടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സര്‍ക്കാരിന് വിശ്വാസമില്ലത്തവര്‍ ഭരണതലത്തില്‍ തുടരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിശോധനയക്കായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. 

വെബ്ദുനിയ വായിക്കുക