തമിഴ്‌നാട് രാജാപാളയത്ത് 50 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിയുടെ പേരില്‍ വാങ്ങിയെന്നും ഇക്കാര്യം സര്‍ക്കാരിന് നല്‍കിയ സ്വത്തുവിവരത്തില്‍ കാണിച്ചില്ലെന്ന് കാണിച്ച് ജേക്കബ് തോമസിനെതിരെ നിയമസഭയില്‍ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ നിയമസഭയില്‍ ഇതേക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ ജേക്കബ് തോമസ് അഴിമതിക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ആളാണെന്നും 'ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ട' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.