എല്‍പിജി വിതരണ നിയന്ത്രണം: ഉപഭോക്താക്കള്‍ക്കുള്ള നിര്‍ദേശങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 26 മാര്‍ച്ച് 2026 (21:43 IST)
മദ്ധ്യപൂര്‍വ ഏഷ്യയില്‍ നിലവിലുള്ള യുദ്ധസാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ദ്രവീകൃത പെട്രോളിയം വാതകം (എല്‍പിജി) വിതരണത്തില്‍ രാജ്യവ്യാപകമായി നിയന്ത്രണങ്ങളും വിതരണവുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ ഏകോപിപ്പിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി കണ്‍വീനര്‍ ആയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ മെമ്പര്‍മാര്‍ ആയും ഒരു സ്റ്റേറ്റ് ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
 
വിതരണ നിയന്ത്രണം: നിലവിലെ സാഹചര്യത്തില്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിതരണം നിയന്ത്രിത രീതിയിലായിരിക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് നിര്‍ദ്ദിഷ്ട മേഖലകള്‍ക്ക് മുന്‍ഗണന നല്‍കി വിതരണം നടത്തും.
 
മുന്‍ഗണന മേഖലകള്‍: ആശുപത്രികള്‍, അംഗണവാടികള്‍ അടക്കമുള്ള സ്‌കൂളുകള്‍, ശ്മശാനങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ കാന്റീനുകള്‍, സ്‌കൂള്‍-കോളേജ് ഹോസ്റ്റലുകള്‍, കമ്മ്യൂണിറ്റി കിച്ചണ്‍ / സുഭിക്ഷ ഹോട്ടല്‍, വൃദ്ധസദനങ്ങള്‍ / അനാഥാലയങ്ങള്‍ എന്നിവയുടെ യഥാര്‍ത്ഥ ആവശ്യകതയുടെ 100 ശതമാനം ലഭ്യമാക്കും.
 
അര്‍ദ്ധ-മുന്‍ഗണനാ മേഖലകള്‍: ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കാന്റീനുകള്‍, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍, സര്‍ക്കാര്‍/തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന കിച്ചണുകള്‍, മൈഗ്രന്ററ് തൊഴിലാളികള്‍ക്കുള്ള 5 കിലോ എല്‍.പി.ജി തുടങ്ങിയ മേഖലകള്‍ക്ക് പ്രത്യേക ഇളവ് നല്‍കി അവരുടെ യഥാര്‍ത്ഥ ആവശ്യകതയുടെ 40% ലഭ്യമാക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍