ഫ്യൂസൂരിയതിനാല്‍ പാഠം പഠിച്ചു, നല്ലകാര്യമെന്ന് ഇന്നസെന്റ്
ശനി, 20 സെപ്‌റ്റംബര്‍ 2014 (19:14 IST)
കൃത്യ സമയത്ത് വൈദ്യുതി ബില്‍ അടയ്ക്കാത്തതിന് തന്റെ ഓഫീസിലേ ഫ്യൂസിരിക്കൊണ്ട് പോയ കെഎസ്‌എബി ഉദ്യോഗാസ്ഥര്‍ക്ക് ചാലക്കുടി എംപി ഇന്നസെന്റിന്റെ പ്രശംസ. ബില്‍ തുക കൃത്യസമയത്ത് അടയ്ക്കാത്തതിനാല്‍ തന്റെ ഓഫിസിലെ വൈദ്യുതി വിച്ഛേദിച്ചതു നല്ല കാര്യമായേ കാണുന്നുള്ളുവെന്നാണ് അദ്ദേഹം പറഞ്ഞത്.
എംപി എന്ന നിലയില്‍ ഫ്യൂസ് ഊരാതെ പോയിരുന്നുവെങ്കില്‍ അത് എനിക്കും ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ നാണക്കേട് ഉണ്ടാക്കുമായിരുന്നു. ബില്‍ അടയ്ക്കാത്ത എംപി എന്ന് എന്നെയും ബില്‍ അടയ്ക്കാതിരുന്നിട്ടും ഫ്യൂസ് ഊരാത്ത ഉദ്യോഗസ്ഥര്‍ എന്ന് അവരെയും വിളിക്കുമായിരുന്നു. ഫ്യൂസ് ഊരിയതോടെ രണ്ടു പേരുടെ ചീത്തപ്പേരും ഇല്ലാതായി എന്ന് ഇന്നസെന്റ് പറഞ്ഞു.
നല്ല പൌരന്‍ എന്ന നിലയില്‍ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ അതിന്റെ ബില്‍ കൃത്യസമയത്തു വരുന്നുണ്ടോ എന്നു നോക്കേണ്ടത് എന്റെ ചുമതലയാണ്. അല്ലാതെ, വന്നാല്‍ അടയ്ക്കാമെന്നു പറയാന്‍ എനിക്ക് അധികാരമില്ല. വിച്ഛേദിക്കുന്നതിനു മുന്‍പു നോട്ടീസ് നല്‍കിയില്ല എന്നത് അവരുടെ വീഴ്ചയാണെങ്കില്‍ അതു വേണ്ട സമയത്തു നോക്കിയില്ല എന്നത് എന്റെ വീഴ്ചയാണ്. അതാണ് ആദ്യം തിരുത്തേണ്ടത് എന്നും ഇന്ന്സെന്റ് പറഞ്ഞു.
365 രൂപയുടെ ബില്‍ അടയ്ക്കാന്‍ ഗതിയില്ലാത്തവനാണ് ഈ എംപി എന്ന് ആരും കരുതില്ല. ഇത് എന്റെ ഭാഗത്തെ വീഴ്ചതന്നെയാണ്. ഓഫിസിലെ കംപ്യൂട്ടറുകള്‍ക്കു ബദല്‍ വൈദ്യുതിസംവിധാനം വേണമെന്ന പാഠവും താന്‍ പഠിച്ചുവെന്ന് ഇന്നസെന്റ് പറഞ്ഞു.