റിലേ ടീമില്‍ അനു രാഘവിനെ ഉള്‍പ്പെടുത്താത്തത് അനീതി; റിലേയില്‍ അനുവിനെ പങ്കെടുപ്പിക്കണമെന്നും ഹൈക്കോടതി
ബുധന്‍, 27 ജൂലൈ 2016 (15:24 IST)
റിയോ ഒളിംപിക്‌സിനുള്ള ഇന്ത്യയുടെ റിലേ ടീമില്‍ മലയാളിതാരം അനു രാഘവിനെ ഉള്‍പ്പെടുത്താത്തത് അനീതിയെന്ന് ഹൈക്കോടതി. 4 * 400 മീറ്റര്‍ റിലേയില്‍ അനുവിനെ പങ്കെടുപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
അതേസമയം, ടീമില്‍ മാറ്റം വരുത്താനുള്ള സമയപരിധി അവസാനിച്ചെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ കോടതിയെ അറിയിച്ചു. സമയപരിധി അവസാനിച്ചതിനാല്‍ ഇനി അനുവിനെ ടീമിന്റെ ഭാഗമാക്കാന്‍ കഴിയില്ല.
ഇന്ത്യയുടെ യുക്രയ്ന്‍ പരിശീലകന്‍ യൂറി ഒഗോര്‍ദ്‌നിക്കിന്റെ നിര്‍ദ്ദേശപ്രകാരം തന്നെ ഒഴിവാക്കി അശ്വിനി അക്കുഞ്ചിയെ റിലേ ടീമില്‍ ഉള്‍പ്പെടുത്തിയതിന് എതിരെയാണ് അനു പരാതി നല്കിയിരിക്കുന്നത്.