കനത്ത മഴ: ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

ശ്രീനു എസ്

ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (10:11 IST)
കനത്ത മഴയില്‍ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2391.04 അടിയില്‍ എത്തിയതിനാലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ജലനിരപ്പ് 2396.85 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. 2397.85 അടിയെത്തിയാല്‍ റെഡ് അലര്‍ട്ടും 2398.85 അടിയിലെത്തിയാല്‍ ഡാം തുറക്കുകയും ചെയ്യും.  
 
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യുനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി രൂപാന്തരം പ്രാപിച്ചതോടെ കേരളത്തില്‍ പരക്കേ മഴ ലഭിച്ചേയ്ക്കും. ന്യുനമര്‍ദ്ദം ചൊവ്വാഴ്ചയോടെ കരതോടും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍