സംസ്ഥാനത്ത് 'ഐഡിയ' നെറ്റ്‌വര്‍ക്ക് നിലച്ചു; ഉപഭോക്താക്കള്‍ ഓഫീസ് ഉപരോധിച്ചു

ശനി, 2 ജൂലൈ 2016 (14:28 IST)
മാസ്റ്റര്‍ സെന്ററിലുണ്ടായ സാങ്കേതിക തകരാര്‍ കാരണം കേരളത്തിലെ ഏറ്റവും വലിയ മൊബൈല്‍ സര്‍വ്വീസ് ദാതാക്കളായ ഐഡിയയുടെ നെറ്റ്‌വര്‍ക്ക് നിശ്ചലമായി. ശനിയാഴ്ച രാവിലെ മുതലാണ് ഐഡിയയുടെ സര്‍വ്വീസുകള്‍ തകരാറിലായത്. ഇതില്‍ പ്രതിഷേധിച്ച് ഉപഭോക്താക്കള്‍ ഐഡിയയുടെ കൊച്ചിയിലെ ഓഫീസ് ഉപരോധിച്ചു. 
 
ഇന്നു രാവിലെ മുതല്‍ ഐഡിയ ഉപഭോക്താക്കള്‍ക്ക് കോള്‍ ചെയ്യാനോ സ്വീകരിക്കാനോ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാനോ സാധിക്കുന്നില്ല. മണിക്കൂറുകള്‍ പിന്നിട്ടിട്ടും സാങ്കേതികപ്രശ്‌നം പരിഹരിക്കാന്‍ ഐഡിയയ്ക്ക് സാധിച്ചിട്ടില്ല.
 
കൊച്ചിയിലെ കാക്കനാട്ടുള്ള കമ്പനിയുടെ മാസ്റ്റര്‍ സ്വിച്ചിംഗ് സെന്ററിലാണ് സാങ്കേതിക തകരാര്‍ ഉണ്ടായിരിക്കുന്നത്. പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഐഡിയയുമായി ബന്ധപ്പെട്ടവര്‍ പറയുന്നുണ്ട്. അതേസമയം, എയര്‍ടെല്ലും വൊഡാഫോണും പ്രവര്‍ത്തനരഹിതമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്

വെബ്ദുനിയ വായിക്കുക