വെടിയേറ്റു മരിച്ച ആദിവാസിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

ശനി, 9 ജൂലൈ 2022 (17:00 IST)
വെടിയേറ്റു മരിച്ച ആദിവാസിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി ജില്ലയിലെ ഇരുപതേക്കര്‍കുടിയില്‍ മഹേന്ദ്രന്‍ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവം പുറത്താകാതിരിക്കാന്‍ കൂടെയുണ്ടായിരുന്നവരാവാം മൃതദേഹം കുഴിച്ചിട്ടതെന്നാണ് പോലീസ് നിഗമനം.
 
നായാട്ടിനിടെ അബദ്ധത്തില്‍ ഇയാള്‍ക്ക് വെടിയേറ്റതാകാം എന്നാണു പോലീസ് നിഗമനം. മഹേന്ദ്രന്‍ കാണാനില്ല എന്ന് ബന്ധുക്കള്‍ രാജാക്കാട് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് മൃതദേഹം കണ്ടെത്താന്‍ വഴിവച്ചത്. സ്ഥിരമായി നായാട്ടിനു പോകാറുള്ള ബൈസണ്‍വാലി സ്വദേശിയായ ഒരാളെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരം അരിഞ്ഞത്.
 
നായാട്ടിനിടെ കൂടെ ഉണ്ടായിരുന്ന ഒരാള്‍ക്ക് വെടിയേറ്റെന്നും വിവരം പുറത്താകാതിരിക്കാന്‍ മൃതദേഹം കുഴിച്ചിട്ടു എന്നും പോലീസിനോട് ഇയാള്‍ സമ്മതിച്ചു. തുടര്‍ അന്വേഷണത്തില്‍ കുഞ്ചിത്തണ്ണി സ്വദേശികളായ കൂട്ട് പ്രതികള്‍ പോലീസില്‍ കീഴടങ്ങിയിട്ടുണ്ടെന്നാണ് സൂചന.  
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍