സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥാനപ്പേര് വിളിച്ചാല്‍ മതിയാകുമെന്നും സര്‍-മാഡം വിളി വേണ്ടെന്നും മനുഷ്യാവകാശ കമ്മീഷന്‍. പൊതുപ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഉദ്യോഗസ്ഥന്റെ പേരുവിളിക്കുന്നത് അവഹേളനമാകില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. പൊതുജനസേവകരെ സര്‍-മാഡം എന്ന് അഭിസംബോധന ചെയ്യുന്നത് പൗരന്റെ അന്തസും വ്യക്തിത്വത്തിനും കോട്ടം വരുമെന്നും സര്‍ വിളി കേള്‍ക്കുന്ന ഉദ്യോഗസ്ഥന് അധികാര ഭാവം കൈവരുമെന്നും പരാതിയില്‍ പരാതിയില്‍ പറയുന്നു.