ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി

വ്യാഴം, 22 മെയ് 2014 (17:14 IST)
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി. ഇതുമായി ബന്ധപ്പെട്ട് ഒരു തടവുകാരനു പരുക്കേറ്റു. തിങ്കളാഴ്ച രാത്രിയാണു സംഭവം നടന്നത്.
 
വിവിധ കേസുകളില്‍ പെട്ട് ജയിലിലെത്തിയ തടവുകാരായ അശ്‍റഫ്, സാജന്‍ എന്നീ തടവുകാര്‍ തമ്മില്‍ തല്ലുണ്ടായതാണു പ്രശ്നങ്ങള്‍ക്ക് കാരണം. ഇതിനിടെ അടിയേറ്റ അശ്‍റഫിനു പരുക്കേറ്റു. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
 
പൊലീസ് ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ അശ്‍റഫിനെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ജയിലിലേക്ക് തിരികെക്കൊണ്ടുപോയി.    
 

വെബ്ദുനിയ വായിക്കുക