ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്‌ക്കൊപ്പം നടത്തില്ല; ഹൈസ്‌കൂള്‍ പരീക്ഷ ടൈം ടേബിളില്‍ മാറ്റം

രേണുക വേണു

ബുധന്‍, 21 ഫെബ്രുവരി 2024 (09:10 IST)
ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുന്ന സമയത്ത് എട്ട്, ഒന്‍പത് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ നടത്താനുള്ള തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചു. സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ടൈംടേബിള്‍ പുനഃക്രമീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി. എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷ ഉച്ചകഴിഞ്ഞാണ് നടത്തുക. 
 
മാര്‍ച്ച് 14 നു നടത്താനിരുന്ന എട്ടാം ക്ലാസിലെ കലാകായിക പ്രവൃത്തി പരിചയ പരീക്ഷ മാര്‍ച്ച് 16 ലേക്കും 16 ലെ എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പരീക്ഷ 14 ലേക്കും മാറ്റി. മാര്‍ച്ച് 27 ലെ ഒന്‍പതാം ക്ലാസ് പരീക്ഷ രാവിലെയാണ് നടത്തുക. ഹൈസ്‌കൂളുകളോട് ചേര്‍ന്നല്ലാതെ പ്രവര്‍ത്തിക്കുന്ന എല്‍പി, യുപി സ്‌കൂളുകളില്‍ മാര്‍ച്ച് 18 മുതല്‍ നിശ്ചയിച്ച പരീക്ഷകള്‍ മാര്‍ച്ച് 15 നു ആരംഭിക്കും. 
 
ഹൈസ്‌കൂളുകളോടു ചേര്‍ന്നുള്ള എല്‍പി, യുപി സ്‌കൂളുകളിലെ പരീക്ഷ ടൈം ടേബിളില്‍ മാറ്റമില്ല. മാര്‍ച്ച് അഞ്ച് മുതലാണ് പരീക്ഷ. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍