കാട്ടുപന്നിയെ വേട്ടയാടിയ കേസില്‍ മൂന്നു പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. കല്ലാര്‍ കൊങ്ങ മരുതിന്മൂട് കിള്ളിയില്‍ കോണത്ത് മണികണ്ഠന് (40), അഖില്‍ നിവാസില്‍ രാജേഷ് (32), പേച്ചിപ്പാറ എട്ടാം കുന്ന് മലയില്‍ ശ്രീകുമാര്‍ (45) എന്നിവരാണു അറസ്റ്റിലായത്.
പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വിനോദിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ കുടുക്കിയത്. വേട്ടയാടിയ പന്നിയുടെ മാംസം ഉണക്കി സൂക്ഷിച്ചിരുന്നതും കണ്ടെടുത്തു.