മറ്റൊരു ന്യൂനമർദ്ദത്തിന് കൂടി സാധ്യത: ചൊവ്വാഴ്‌ചവരെ കനത്ത മഴ തുടർന്നേക്കും

വെള്ളി, 7 ഓഗസ്റ്റ് 2020 (07:44 IST)
സംസ്ഥാനത്ത് ചൊവ്വാഴ്‌ച വരെ കനത്ത മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇപ്പോളുള്ള ന്യൂനമർദ്ദത്തിന് പുറമെ ഒമ്പതാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദംകൂടി രൂപംകൊള്ളും. ഇതിന്റെ സ്വാധീനത്താൽ മഴ കൂടുതൽ ദിവസത്തേക്ക് നീളുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് പറയുന്നു.
 
അതേസമയം സംസ്ഥാനത്തെ ശക്തമായ മഴയിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ആളപായമില്ല. കൃഷിക്കും മുന്നൂറോളം വീടുകൾക്കും നാശമുണ്ടായി.ഇന്ന് മലപ്പുറം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
 
ദുരന്തസാധ്യത കണക്കിലെടുത്ത് കേന്ദ്ര ദുരന്തനിവാരണ സേനയുടെ രണ്ട് സംഘങ്ങൾകൂടി (50 പേർ) കേരളത്തിലെത്തി. പാലക്കാട്ടും മലപ്പുറത്തും നിയോഗിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍