വീണ്ടും മഴ വരുന്നേ...മഴ...! ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ കാലാവസ്ഥ മാറ്റത്തിനു സാധ്യത

ശനി, 19 ഓഗസ്റ്റ് 2023 (08:35 IST)
ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ബംഗാള്‍-വടക്കന്‍ ഒഡിഷ തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഈ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരിയ ഒറ്റപ്പെട്ട മഴയാണ് പ്രവചിച്ചിരിക്കുന്നത്. ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതിനാല്‍ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ മുന്നറിയിപ്പുണ്ട്. അടുത്ത രണ്ട്, മൂന്ന് ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ വടക്കന്‍ ഒഡിഷ-വടക്കന്‍ ഛത്തീസ്ഗഢ് വഴി സഞ്ചരിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍