അടുത്ത മൂന്നുമണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത, ബുറേവി കന്യാകുമാരിയിലേയ്ക്ക് അടുക്കുന്നത് 90 കിലോമീറ്റർ വേഗതയിൽ

വ്യാഴം, 3 ഡിസം‌ബര്‍ 2020 (11:42 IST)
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി തെക്കൻ കേരളത്തിൽ അടുത്ത മൂന്ന് മണിക്കുറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ ജില്ലകളിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ കാറ്റു വീശിയേക്കും എന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. 
 
കന്യാകുമാരിയിൽനിന്നും 820 കിലോമീറ്റർ അകലെയാണ് നിലവിൽ ചുഴലിക്കറ്റുള്ളത്. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറ് ദിശയിലാണ് ഇപ്പോൾ കാറ്റ് സഞ്ചരിയ്ക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കാറ്റ് പാമ്പനും കന്യാകുമാരിയ്ക്കും ഇടയിലൂടെ തമിഴ്നാട്ടിലേയ്ക്ക് പ്രവേശിയ്ക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. നാളെ പുലർച്ചെയോടെ അതിതീവ്ര ന്യൂനമർദ്ദമായി തിരുവനന്തപുരം തീരം വഴി ബുറേവി കേരളത്തിലേയ്ക്ക് കടക്കും. തെക്കൻ കേരളത്തിലും, തെക്കൻ തമിഴ്നാട്ടിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍