വടക്കൻ കേരളത്തിലാകെ മഴ ശക്തമായിരിക്കുകയാണ്. ആഗസ്റ്റ് ആറുമുതൽ ഒൻപത് വരെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് എന്നീ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഗസ്റ്റ് എട്ടിന് മലപ്പുറം കോഴിക്കോട് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു
ശക്തമായ മഴയിൽ ജലനിരപ്പുയർനതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ മൂന്ന് ഡാമുകൾ നാളെ തുറക്കും. കല്ലാർകുട്ടി, പാംബ്ല, മലങ്കര ഡാമുകളുടെ ഷട്ടറുകളാണ് തുറക്കുക. കല്ലാർകുട്ടി പാംബ്ല ഡാമുകളുടെ രണ്ട് ഷട്ടറുകളും, മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകളൂം 30 സെന്റീമീറ്റർ വീതമാണ് ഉയർത്തുക. ഡാമുകളുമയി ബന്ധപ്പെട്ട നദികൾക്ക് ഇരുകരയിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.