പന്ത്രണ്ടുകാരിയെ ഉപദ്രവിച്ച 55 കാരനു അഞ്ചുവർഷം തടവ് ശിക്ഷ
കട്ടപ്പന: പന്ത്രണ്ടുകാരിയെ ഉപദ്രവിച്ച 55 കാരനു കോടതി അഞ്ചുവർഷം തടവ് ശിക്ഷ വിധിച്ചു. തമിഴ്‌നാട് ദിണ്ടുക്കൽ ഒട്ടൻഛത്രം സ്വദേശി നാഗരാജനെ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷിച്ചത്.
2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വണ്ടന്മേട് എസ്.ഐ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. തടവ് ശിക്ഷയ്‌ക്കൊപ്പം 35000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.