പന്ത്രണ്ടുകാരനെ പീഡിപ്പിച്ച മൂന്നു പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

തിങ്കള്‍, 24 ജനുവരി 2022 (19:03 IST)
കുറ്റിപ്പുറം: യൂട്യൂബ് ചാനലിൽ പാട്ടുപാടിക്കാൻ എന്ന് പറഞ്ഞു പന്ത്രണ്ടുകാരനെ കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം നടത്തിയ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുപതോളം തവണയാണ് ബാലനെ ഇവർ പീഡിപ്പിച്ചത്.

പൊതുപ്രവർത്തകൻ കൂടിയായ പാറമ്മൽ ഉസാമ (47), പട്ടിക്കാട് വെള്ളമേൽ തിരുത്തായംപുറത്തു ഉമ്മർ (55), ചോലക്കാടൻ ഉമ്മർ (36) എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് പോക്സോ നിയമ പ്രകാരം ഇവർക്കെതിരെ കേസുത്ത് പിടികൂടിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാവ് കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് മാസങ്ങളായി തുടരുന്ന പീഡനം പുറത്തറിഞ്ഞത്.

പ്രതികളിലെ പ്രധാനികളിൽ ഒരാളായ ചോലക്കാടൻ ഉമ്മർ ആണ് ചാനൽ നടത്തുന്നത്. വീട്ടുകാരെ വിശ്വാസത്തിലെടുത്ത് കുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കുറ്റിപ്പുറത്തെ ഭാരതപുഴയ്ക്കു കുറുകെയുള്ള പാലത്തിനടിയിൽ വച്ചും പെരിന്തൽമണ്ണയിൽ വച്ചും വേങ്ങൂരിലെ തയ്യൽക്കട്ടയിൽ വച്ചും ഒരു റബ്ബർ തോട്ടത്തിൽ വച്ചും ഇവർ കുട്ടിയെ ഉപദ്രവിച്ചിരുന്നു.

വിവരം പുറത്തു പറയാതിരിക്കാൻ കുട്ടിക്ക് ഇവർ പണവും മൊബൈൽ ഫോണും നൽകിയിരുന്നു. പ്രതികളിൽ ഒരാളായ ഉസാമ നാട്ടിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനാണെന്നു പോലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍