ഹനീഫ വധക്കേസ്: അന്വേഷണം പ്രഹസനമെന്ന് പിണറായി വിജയന്‍

ഞായര്‍, 16 ഓഗസ്റ്റ് 2015 (10:27 IST)
ഹനീഫ വധക്കേസില്‍ പൊലീസ് അന്വേഷണം പ്രഹസനമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
നിഷ്പക്ഷരായ പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷണം നടത്തണം. പൊലീസിന്റെ കൈയും കാലും കെട്ടിയിട്ടിരിക്കുന്നത് ആരാണെന്ന് പിണറായി ചോദിച്ചു.
 
കോണ്‍ഗ്രസ് ഭരണത്തില്‍ ഉള്ളപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്കു പോലും രക്ഷയില്ല. കോണ്‍ഗ്രസുകാര്‍ക്കു നീതി കിട്ടുന്നില്ലെന്ന് ഹനീഫയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടതായും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക