ദർശന സമയം ഒരു മണിക്കൂറാണ് രണ്ടു മാസത്തേക്ക് വർധിപ്പിക്കുന്നത്. ഇതനുസരിച്ചു മാർച്ച് 28 വ്യാഴാഴ്ച മുതൽ മെയ് മുപ്പത്തൊന്നു ഞായറാഴ്ച വരെ ഒരു മണിക്കൂർ ദർശന സമയം അധികമാക്കും. നിലവിൽ ക്ഷേത്രതിരുനട വൈകിട്ട് നാലരയ്ക്കാണ് തുറക്കുന്നത്, ഇത് ഒരു മണിക്കൂർ മുമ്പായി - അതായത് മൂന്നര മണിക്ക് തുറക്കും.
അതിനൊപ്പം വി.ഐ.പി ദർശനത്തിനും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതനുസരിച്ചു പൊതു അവധി ദിവസങ്ങളിൽ രാവിലെ ആറു മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെ വി.ഐ.പി ദർശനം ഉണ്ടാവില്ല. വാരി നിന്നോ ആയിരം രൂപയുടെ നെയ് വിലക്ക് ശീട്ടാക്കിയോ ദർശനം നടത്തണം. ഇത് കൂടാതെ മാർച്ച് മുപ്പത് ശനിയാഴ്ച പൊതു അവധി അല്ലെങ്കിലും അന്നേ ദിവസം രാവിലെ ആറു മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെയും വി.ഐ.പി ദർശനം ഉണ്ടാകില്ല.