പൊലീസ് സ്റ്റേഷനിലെ ബാത്ത്‌റൂമിനുള്ളില്‍ ഉണ്ടായിരുന്ന ലൈസോള്‍ എടുത്ത് കുടിക്കുകയാണ് ഗ്രീഷ്മ ചെയ്തത്. കുറച്ച് കഴിഞ്ഞപ്പോള്‍ ഛര്‍ദിക്കാന്‍ തുടങ്ങി. താന്‍ ലൈസോള്‍ കുടിച്ചെന്ന് ഗ്രീഷ്മ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. ഉടനെ തന്നെ ഗ്രീഷ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വയറ് കഴുകിയ ശേഷം ആരോഗ്യനില സാധാരണ നിലയില്‍ ആയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.