കരുതല്‍ തടങ്കല്‍: ഗുണ്ടാ മഹാദേവന്‍ ജയിലിലായി
ഓപ്പറേഷന്‍ സുരക്ഷാ പദ്ധതി പ്രകാരം നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള ഗുണ്ടാ മഹാദേവനെ ജയിലിലടച്ചു. ഗുണ്ടാതലവന്‍ കണ്ണമ്മൂല രാജേഷ് എന്ന പുത്തന്‍പാലം രാജേഷിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയതിനു തൊട്ടുപിന്നാലെയാണു ചാക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പാറശേരി വീട്ടില്‍ 31 കാരനായ മഹാദേവനെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.
കമ്മീഷണര്‍ എച്ച്.വെങ്കിടേഷിന്‍റെ നിര്‍ദ്ദേശ പ്രകാരമാണിത്. 2009 മുതല്‍ പേട്ട, വഞ്ചിയൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാള്‍. പൊലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസുകള്‍ പോലും മഹാദേവനെതിരെയുണ്ട്. കോടതി നിര്‍ദ്ദേശമനുസരിച്ച് ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണു പാര്‍പ്പിച്ചിരിക്കുന്നത്.