നെടുമ്പാശേരി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം ഇറങ്ങിയ വിദേശിയില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 10 കിലോ സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തിലെത്തിയ അയര്‍ലന്‍റ് സ്വദേശിയാണു അധികൃതരുടെ പിടിയിലായത്.
ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 10 കിലോ സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. ഒരു കിലോ വീതമുള്ള പത്ത് സ്വര്‍ണ്ണ ബിസ്കറ്റാണ് ഇയാള്‍ കൊണ്ടുവന്നത്. കൂടുതല്‍ അന്വേഷണം ആരംഭിച്ചു.