രണ്ടാം ദിനവും സ്വർണവില താഴേക്ക്; പവന് 1520 രൂപ കുറഞ്ഞു

രേണുക വേണു

വെള്ളി, 6 ഫെബ്രുവരി 2026 (11:21 IST)
gold rate
സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് 1520 രൂപ കുറഞ്ഞ് 1,11,720 രൂപയായി. ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയാണ് ഇന്നത്തെ വില.  തുടര്‍ച്ചയായ രണ്ടാംദിവസമാണ് സ്വര്‍ണവില കുറയുന്നത്. മാസങ്ങള്‍ നീണ്ട കുതിപ്പിനൊടുവില്‍ നിക്ഷേപകര്‍ ആഗോളവിപണിയില്‍ ലാഭമെടുക്കുന്നത് തുടര്‍ന്നതോടെയാണ് സ്വര്‍ണത്തിന് വന്‍തോതില്‍ വിലയിടിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.
 
ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 102 ഡോളര്‍ കുറഞ്ഞ് 4823 ഡോളറായി.  വെള്ളിയുടെ വില 14 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. ട്രോയ് ഔണ്‍സിന് 72.74 ഡോളര്‍ എന്ന നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.
 
ജനുവരി 29നാണ് സംസ്ഥാനത്ത് ഏറ്റവുമുയര്‍ന്ന വില രേഖപ്പെടുത്തിയത്. അന്ന് പവന് 1,31,160 രൂപയായിരുന്നു.  1,13,240 രൂപയായിരുന്നു ഇന്നലെ പവന് വില.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍