ചെറുകഷണങ്ങളാക്കി ഇലക്ട്രിക് ഉപകരണങ്ങള്‍ക്കുള്ളില്‍ വിദഗ്ദ്ധമായി ഒളിപ്പിച്ചാണു ഈ സ്വര്‍ണ്ണം കൊണ്ടുവനന്ത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഇവിടെ വന്‍ തോതിലുള്ള സ്വര്‍ണ്ണ വേട്ട നടക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ വിമാന യാത്രക്കാരിയില്‍ നിന്ന് കഴിഞ്ഞ ദിവസം 1280 ഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തിരുന്നു. മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്നു ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
സ്വര്‍ണ്ണക്കടത്ത് ഇപ്പോഴും തുടര്‍ന്നു എന്നത് അധികൃതരെ അമ്പരപ്പിച്ചിരിക്കുകയാണിപ്പോള്‍. സ്വര്‍ണ്ണവേട്ട കര്‍ശനമാക്കാന്‍ ഉന്നത നിര്‍ദ്ദേശമുണ്ടെന്ന് സൂചനയുണ്ട്. കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ സ്ഥിരമായി സ്വര്‍ണ്ണവേട്ട നടക്കുന്നതിനൊപ്പിച്ച് ഇപ്പോള്‍ തമിഴ്നാട്ടിലെ കോയമ്പത്തൂരിലും സ്വര്‍ണ്ണവേട്ട നടന്നു. കഴിഞ്ഞ ദിവസം രാത്രി സിംഗപൂരില്‍ നിന്നു വന്ന പുതുക്കോട്ട സ്വദേശി മുഹമ്മദ് ഖാനില്‍ നിന്ന് അഞ്ച് കിലോ സ്വര്‍ണ്ണമാണു പിടിച്ചെടുത്തത്.
കോയമ്പത്തൂര്‍ പീളമേട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാളില്‍ നിന്ന് ഒരു കിലോ തൂക്കമുള്ള നാലു സ്വര്‍ണ്ണക്കട്ടികളും നൂറു ഗ്രാം വീതമുള്ള പത്ത് ബിസ്കറ്റുകളുമാണു പിടിച്ചത്. നിലവിലെ കണക്കനുസരിച്ച് സ്വര്‍ണ്ണത്തിനു 1.26 കോടി രൂപ കണക്കാക്കുന്നു. ശ്രീലങ്ക, സിംഗപൂര്‍, മലേഷ്യ, ദുബൈ എന്നീ രാജ്യങ്ങള്‍ ഇയാള്‍ സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.